മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ പാത്തുമ്മയും ആടും എത്തി കുട്ടികൾക്ക്  കൗതുകമായി

Estimated read time 1 min read

വാഴൂർ ഉള്ളായം യു.പി  സ്‌കൂളിൽ ബഷീർ  അനുസ്മരണ ദിനത്തിൽ പാത്തുമ്മയും ആടും മാങ്കോസ്റ്റിൻ ചുവട്ടിലെത്തി. അനുസ്മരണ പരിപാടി ഗോപകുമാർ കങ്ങഴ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാഴൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ഡെൽമ ജോർജ് അധ്യക്ഷ ആയിരുന്നു. ‘ മക്കളേ, ഞാൻ വൈക്കത്ത് തല യോലപറമ്പിൽ നിന്നും എത്തുകയാണ്. എന്റെ മൂത്താപ്പായുടെ ഓർമ്മദിനമാണിന്ന്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം നിങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ള മാങ്കോസ്റ്റിൽ  മ രങ്ങൾ  ഞാൻ കണ്ടു. ഇത്രയും ദൂരം എന്റെ ആടുമായിട്ടാണ് ഞാൻ എത്തിയിട്ടുളളത്’ .
പാത്തുമ്മയുടെ വാക്കുകൾ  കുട്ടികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. പരിപാടിയുടെ തുടക്കം ബഷീറിന്റെ പ്രിയപ്പെട്ട ഹിന്ദി ഗാനമായ സോജരാജ കുമാ രീ…സോജാ… എന്ന ഗാനം കേൾപ്പിച്ചുകൊണ്ടായിരുന്നു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ എം.എ.റഹ്‌മാൻ തയ്യാറാക്കിയ ‘ബഷീർ ദ മാൻ’  എന്ന ഹ്രസ്വ ചിത്ര ത്തിന്റെ പ്രദർശനവും നടന്നു. ബഷീറിനെ ബേപ്പൂരിലെത്തി അഭിമുഖം തയ്യാറാക്കിയ ഗോപകുമാർ കങ്ങഴയുമായി വിദ്യാർത്ഥികൾ മുഖാമുഖം പരിപാടിയും ന ടത്തി. വാഴൂർ പഞ്ചായത്ത് മെമ്പർ ഡെൽമാ ജോർജിന്റെ മകൾ അഞ്ചാം ക്ലാസ്സുകാരി ദിയ ജോർജാണ് ആണ് പാത്തുമ്മയായി വേഷമിട്ടത്.

പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ പാത്തുമ്മായുടെ ആടിന് കുട്ടികൾ  കൊണ്ടുവന്ന തീറ്റ നൽകി. പാചകപുരയിൽ നിന്ന് കഞ്ഞിവെള്ളവും കൊടുത്തു. പ്രസ്തുത പരി പാടിക്ക് സീനിയർ അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനായ കെ. ബിനു, സൂര്യ.എസ്.നായർ, അമൽ ജോസഫ്  എന്നിവർ നേതൃത്വം നൽകി നൽകി. വായ നാ വാരാചരണത്തിന്റെ  സമാപനം കുറിച്ചു കൊണ്ടുള്ള പരിപാടിയാണ് സ്‌കൂളിൽ നടന്നത്.

You May Also Like

More From Author

+ There are no comments

Add yours