നേത്രദാന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം

Estimated read time 0 min read
Share :
നേത്രദാന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ നടന്നു.  സെൻ്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവ്വഹിച്ചു.
നേത്രദാന പ്രോത്സാഹിപ്പിക്കാനും, ജനങ്ങളിൽ നേത്രദാനത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനുമായി ആഗ്സ്ത് 25 മുതൽ സെപ്തംബർ 8 വരെ രാജ്യത്താകെ നേത്രദാന പക്ഷാചരണം നടന്നു വരികയാണ്.ഇതിൻ്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളി പാറത്തോട്ടിലും നേത്രദാന പക്ഷാചരണം സംഘടിപ്പിച്ചത്.കണ്ണുകൾ ദാനം ചെയ്യൂ, കാഴ്ച അനശ്വരമാകട്ടെ എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവ്വഹിച്ചു.
സെൻ്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശികുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ് മുഖ്യാഥിതിയായിരുന്നു. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.വിദ്യാധരൻ പി.എൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേ രളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ നേത്രദാന സമ്മതപത്രം സ്വീകരിച്ചു. പാറത്തോട് പഞ്ചായത്ത് ആരോഗ്യ വിദ്യാദ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി രാജൻ, ദേശീയ അന്ധത നിവാരണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ടി.കെ ബിൻസി എന്നിവർ സംസാരിച്ചു.
മൊബൈൽ ഒഫ്താൽമിക് സ ർജൻ ഡോ.അനു ആൻ്റണി ബോധവൽക്കരണ സെമിനാർ നയിച്ചു.പരിപാടിയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന അടക്കം സം ഘടിപ്പിച്ചിരുന്നു.നേത്രദാന പക്ഷാചരണത്തിൻ്റെ ഭാഗമായി സ്കൂളുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, എന്നിവയിൽ ബോധവൽക്കരണം നടത്തുകയും, നേത്രദാന സമ്മതപത്രം ശേഖരിക്കുകയും ചെയ്യും.
Share :

You May Also Like

More From Author

+ There are no comments

Add yours