എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കി ഭക്ഷൃമന്ത്രി ഉദ്ഘാടകനായി തീയതിയും (31/8/2024) തീരുമാനിച്ച ചിറക്കടവ് പഞ്ചായത്തിലെ തെക്കകത്ത് കവലയിലെ സപ്ലൈകോ സൂപ്പർ സ്റ്റോർ, സിപിഎം സിപിഐ പടലപ്പിണക്കം മൂലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. സാധരണ ജനങ്ങൾക്കും പാവപ്പെട്ടവർക്കും നൃായവിലയിൽ നിതൃേപയോഗ സാധനങ്ങൾ ലഭൃമാക്കേണ്ടിയിരുന്ന സർക്കാർ സംരംഭമാണ് മൂപ്പിളമ്മ തർക്കമൂലം ഇല്ലാതായത്.
പൊൻകുന്നം സർവ്വീസ് സഹകരണ ബാങ്കിൻ്റെ തെക്കേത്തുകവലയിലെ കെട്ടിടത്തിലാണ് സപ്ലെകോയുടെ സൂപ്പർ സ്റ്റോർ തുടങ്ങാൻ പഞ്ചായത്തും സപ്ലെകോയും തമ്മിൽ എഗ്രിമെൻ്റ് വെച്ചത്. സ്റ്റോറിന് ആവശൃമായ കംപൃൂട്ടർ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു ലക്ഷം രുപാ സപ്ലെകോക്ക് കൊടുക്കുകയും ചെയ്തു. ബാങ്ക് കെട്ടിടത്തിൽ സപ്ലെകോ അഞ്ച് ലക്ഷം രുപയോളം മുടക്കി ഇരുമ്പ് റാക്ക് ഉൾപ്പെടെ സ്റ്റോർ പ്രവർത്തിക്കാൻ ആവ ശൃമായ നവീകരണ പ്രവർത്തികളും കെട്ടിടത്തിനുള്ളിൽ പൂർത്തിയാക്കി. ഉദ്ഘാടനത്തിനുള്ള നോട്ടീസും ഫ്ലക്സും തയ്യാറാക്കി സ്റ്റേജിനുള്ള ഒരുക്കങ്ങളും തുടങ്ങി യപ്പോഴാണ് വലൃേട്ടനും ചെറിയേട്ടനും തമ്മിൽ ഈഗോ ക്ലാഷ് രൂപപ്പെടുന്നതും അത് വലിയ കലഹമായി സപ്ലെകോ സ്റ്റോർ തന്നെ എന്നന്നേക്കുമായി ഇല്ലാതാകുന്ന അവസ്ഥയിൽ കാരൃങ്ങൾ എത്തി ചേർന്നിരിക്കുന്നതും.
പണ്ടേ ദുർബല പിന്നെ ഗർഭിണിയെന്ന അവസ്ഥയിൽ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന സപ്ലെകോക്ക് 6 ലക്ഷം രുപായുടെ നഷ്ടമാണ് ഉണ്ടായത്. പൊതുജന ത്തിൻ്റെ നികുതി പണത്തിൽ നിന്നും ഒരു ലക്ഷം രുപാ പഞ്ചായത്തിനും. സപ്ലെകോ സ്റ്റോറിന് 800 സ്ക്വയർ മീറ്റർ സ്ഥമാണ് വേണ്ടെതെന്നും ഇവിടെ 409 മീറ്ററേ ഉ ള്ളു വെന്നും,ബാങ്ക് കെട്ടിടത്തിൻ്റെ പുറകു ഭിത്തി പൊളിച്ച് ബാക്കി സ്ഥലം കൂടി ലഭൃമാക്കാമെന്ന് പഞ്ചായത്ത് ഭരണക്കാർ വാക്ക് കൊടുത്തെങ്കിലും അവസാന സ മയമായപ്പോൾ സപ്ലെകോയെ പറഞ്ഞ് പറ്റിക്കുകയും തെക്കേത്തുകവലയിൽ വരേണ്ട ഒരു സർക്കാർ സ്ഥാപനം അട്ടിമറിക്കുകയും ചെയ്തത് നീതികേടും പൊതുജന വഞ്ചനയുമാണെന്നും സപ്ലെകൊ സൂപ്പർ സ്റ്റോർ തെക്കേത്തുകവലയിൽ പുനസ്ഥാപിക്കണെമെന്നും കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് സേവൃർ മൂലകുന്ന് പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിക്ഷേധം ഉയർത്തുകയും പ്രതിഷേധ സമര പരിപാടികളിലേക്ക് നീങ്ങു കയുമാണെന്ന് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് അറിയിച്ചു.

+ There are no comments
Add yours