കാഞ്ഞിരപ്പള്ളി മണിമല റോഡ് ഉടൻതന്നെ ഗതാഗതയോഗ്യമാക്കണമെന്നാവിശ്യപ്പെട്ട് ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎ ഫും രംഗത്ത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി മുതൽ മണിമല വരെ നീളുന്ന കാഞ്ഞിരപ്പള്ളി മണിമല റോഡ് തകർ ന്ന കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിൽ എഐവൈഎഫ് നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്ത് എ ത്തിയിരിക്കുന്നത്.

മണ്ഡലകാലം ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ തീർത്ഥാടക വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ഉടൻ തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാ ക്കി സഞ്ചാരയോഗ്യമാക്കണമെന്ന് എഐവൈഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി ഫസൽ മാടത്താനിൽ, പ്രസിഡന്റ് അഖിൽ ആർ നായർ എ ന്നിവർ ആവശ്യപ്പെട്ടു. ഇരുചക്ര വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലായി റോഡെന്നും ശോച്യാവസ്ഥ പ രിഹരിച്ചില്ലെങ്കിൽ സമരവുമായി രംഗത്തിറക്കുമെന്നും ഇവർ പറഞ്ഞു.

+ There are no comments
Add yours