കാറ്റും മഴയും മേഖലയിൽ നാശനഷ്ടം

Estimated read time 0 min read
Share :

വേനൽമഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ കൂവപ്പള്ളി, പനമറ്റം പുതിയകം ഭാഗത്ത് നാശം. കാഞ്ഞിരപ്പള്ളി –എരുമേലി റോഡിൽ കൂവപ്പള്ളി മലബാർ കവലയിൽ കാറിന്റെ മുൻപിലേക്കു മരം കടപുഴകി വീണു. മരത്തിന്റെ ചില്ലകൾ വീണു കാറിന്റെ മുൻവശത്തെ ചില്ലു തകർന്നു. പനമറ്റം തമ്പലക്കാട് റോഡിൽ പനമറ്റം ഹെൽത്ത് സെന്ററിനും, പുതിയകത്തിനുമിടെ തേക്കുമരം ഒടിഞ്ഞുവീണു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു.

ഇന്നലെ വൈകിട്ട് 4മണിയോടെ പെയ്ത മഴയിലാണ് നാശമുണ്ടായത്. ഗതാഗത തടസ്സമുണ്ടായ ഇരു സ്ഥലത്തും ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗ തം പുനഃസ്ഥാപിച്ചത്. പനമറ്റം പറപ്പിള്ളാത്ത് ഉണ്ണിയുടെ പുരയിടത്തിലെ 2 തേക്കുമരങ്ങളും ഒരു പ്ലാവും 2 റബർ മരങ്ങളും കാറ്റത്തു ഒടിഞ്ഞു നശിച്ചു. സമീപ സ്ഥല ങ്ങളിലെ കൃഷിയിടങ്ങളിലും കാറ്റ് നാശം വിതച്ചു. മേഖലയിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടു കൂടിയാണു മഴ പെയ്തത്.

Share :

You May Also Like

More From Author

+ There are no comments

Add yours