മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മെഗാ ക്ലീനിംഗിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി നിർവഹിച്ചു. കാഞ്ഞി രപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല നസീർ, കാഞ്ഞിരപള്ളി പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു ചക്കാല, റിജോ വാളാന്തറ, മഞ്ജു മാത്യു, പഞ്ചായത്തംഗങ്ങളായ വി.പി രാജ ൻ, ശ്യാമള ഗംഗാധരൻ, നിസാ സലീം, റാണി ടോമി, ബ്ലെസി ബിനോയ്, അമ്പിളി ഉണ്ണികൃഷ്ണൻ, സിന്ധു സോമൻ, പഞ്ചായത്ത് സെക്രട്ടറി എം.എസ് രഞ്ജിത്ത്, അസി. സെക്രട്ടറി പി.എം ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ ദീപാ ചന്ദ്രാ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ്തി ഷാജി, വി.പി ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
മാലിന്യ മുക്ത നവ കേരളത്തിൻ്റെ ഭാഗമായി ഇതുവരെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മാത്രം 14 വ്യാപാര സ്ഥാപനങ്ങളിലായി 1.5 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടു ണ്ട്. വരും ദിവസങ്ങളിലും പ്രത്യേക സംഘത്തിൻ്റെ പരിശോധന തുടരുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.

+ There are no comments
Add yours