മോട്ടോർ ആൻഡ് മെക്കാനിക്കൽ തൊഴിലാളി യൂണിയൻ (സിഐടിയു)വിന്റെ മെമ്പർഷിപ്പ് വിതരണം മുണ്ടക്കയം നടന്നു. ബസ്റ്റാൻഡിൽ ചേർന്ന യോഗം സിഐ ടിയു കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡണ്ട് പി.എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബസ്റ്റാൻഡിലെ ടൈം കീപ്പിംഗ് തൊഴിലാളി ആയിരുന്ന ഷിബു ഈപ്പന്റെ നിര്യാ ണത്തിൽ അനുശോചിച്ചു കൊണ്ടുള്ള പ്രമേയം യൂണിറ്റ് പ്രസിഡണ്ട് സി വി അനിൽകുമാർ അവതരിപ്പിച്ചു. കെ.ടി സനൽ അധ്യക്ഷനായി. പി കെ പ്രദീപ്, എം.ജി രാജു, അനീഷ്, ഷംസുദ്ദീൻ, റോയ് എന്നിവർ സംസാരിച്ചു.


+ There are no comments
Add yours