സഹോദയാ ഇന്‍റര്‍ സ്‌കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് – 2024

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്‍റെ നേതൃത്വത്തില്‍ സഹോദയാ ഇന്‍റര്‍ സ്‌കൂള്‍ ഫുട്ബോള്‍ മത്സരത്തിന് തുടക്കമായി. കുന്നും ഭാ ഗം ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ്  സി.ആര്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍റ് ജോസഫ്‌സ് സ്‌കൂള്‍ മാനേജര്‍ ഡോ.സിസ്റ്റർ ജാന്‍സി മരിയ മഞ്ഞനാനിക്കല്‍ അധ്യക്ഷത വഹിച്ചു.

കോട്ടയം സഹോദയ ജനറല്‍ സെക്രട്ടറി ആര്‍.സി. കവിത, സെന്‍റ് ജോസഫ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബിഎസ്, ഫിസിക്കല്‍ എഡ്യുക്കേ ഷന്‍ ടീച്ചര്‍ സച്ചിന്‍ സാബു എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ 120ാളം സ്‌കൂളുകളില്‍ നിന്നുമായി 62 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 27ന് മത്സരം സമാപിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours