ശബരി പാതയിൽ ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിക്കും ഒന്നാം മൈലിനുമിടയിലുള്ള മാലിന്യ കൂമ്പാരമായിരുന്ന പാതയോരം സെന്റ് ഡൊമ നിക്സ് കോളേജ് എൻ എസ് എസ് വാളണ്ടിയർമാർ വൃത്തിയാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ.പി.ഷാനവാസ് ശു ചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ അദ്ധ്യക്ഷനായി. വാർഡു മെമ്പർ സിന്ധു മോഹൻ,ഷഫീഖ് ഷംസുദ്ദീൻ പി കെ.ഷാജി. കോർഡിനേറ്റർമാരായ ജോജി സാർ, ജിനു ടീച്ചർ വിദ്യാർഥി പ്രതിനിധികൾ ഭാഗ്യ ലക്ഷ്മി, അതുൽ എന്നിവർ ക്ലീനിംഗിന് നേതൃത്വം നൽകി.


+ There are no comments
Add yours