ബാക്ക് ടു സ്കൂള്‍, ബിയോണ്ട് ദി ബൗണ്ടറീസ്, ഇ–ലേണിംഗ് എഡ്ജ് ഫോര്‍ മാസ്റ്റര്‍ മൈന്‍ഡ്സ് ഉദ്ഘാടനം നിർവഹിച്ചു

Estimated read time 0 min read
Share :

പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ നാല് വര്‍ഷ ബിരുദ വിദ്യാർത്ഥികളുടെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബാക്ക് ടു സ്കൂള്‍, ബിയോണ്ട് ദി ബൗണ്ടറീസ്, ഇ – ലേണിംഗ് എഡ്ജ് ഫോര്‍ മാസ്റ്റര്‍ മൈന്‍ഡ്സ് പ്രോഗ്രാമുകളുടെ ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേ ഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പർ ഡോ. ജോജി അലക്സ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി റ്റി ജോ മോന്‍ ജേക്കബ്‌, വൈസ് പ്രിന്‍സിപ്പല്‍മാരായ രതീഷ്‌ പി ആര്‍, ബോബി കെ മാത്യു, സുപര്‍ണ്ണ രാജു, സ്റ്റാഫ്‌ സെക്രട്ടറി അക്ഷയ് മോഹന്‍ദാസ്‌, ഷാന്റിമോള്‍ എസ്., ആഷിന്‍ ജോസ് തുടങ്ങിയവർ സംസാരിച്ചു.

സെമസ്റ്ററിന്റെ ഇടവേളകളിൽ വിദ്യാർഥികളുടെ മള്‍ട്ടി സ്കില്ലിംഗ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന പ്രോഗ്രാമുകളാണിത്. ഒരു പ്രോഗ്രാമിന് പഠി ക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റൊരു പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരിശീലനം നൽകുന്ന രീതിയാണ് “ബിയോണ്ട് ദി ബൗണ്ടറീസ്”. ബി.ബി.എ, കമ്പ്യൂട്ടർ സയന്‍സ്, ഫാഷൻ ടെക്നോളജി, ഹോട്ടൽ മാനേജ്മെന്റ്, സൈബർ ഫോറന്‍സിക് തുടങ്ങിയ വിദ്യാർഥികള്‍ക്ക് മൂന്നു ദിവസത്തെ പരിശീലനമാണ് ഈ പ്രോഗ്രാം വഴി നടപ്പി ലാക്കുന്നത്. കോളേജിലെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തി ആധുനിക കോഴ്സ്കളും അവയുടെ സാധ്യതകളും പരിചയപ്പെടുത്തുന്ന പ്രോഗ്രാം ആണ് “ബാക്ക് ടു സ്കൂൾ ” ഇ–ലേണിംഗ് എഡ്ജ് ഫോര്‍ മാസ്റ്റര്‍ മൈന്‍ഡ്സ് എന്ന പ്രോഗ്രാം വഴി സെമസ്റ്റര്‍ ഇടവേളയില്‍ ഒരു വിദ്യാർത്ഥി ഏറ്റവും കുറഞ്ഞത് നാല് ഓൺലൈൻ കോഴ്സ് വീതം പഠിക്കുന്ന സ്കീമാണിത്.

ആധുനിക ലോകത്തിന്റെ ജോബ് മാർക്കറ്റിൽ മുൻനിരയിൽ എത്തിക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രോഗ്രാമുകൾ എന്ന കോളജ് അധികാരികൾ അറിയിച്ചു. തുടര്‍ന്ന് കോളേജിലെ വിദ്യര്‍ത്ഥികള്‍തന്നെ എഴുതി ചിട്ടപ്പെടുത്തിയ കാരോള്‍ സോങ്ങിന്റെ റിലിസിം ഗും ഡോ. ജോജി അലക്സ്‌ നിര്‍വഹിച്ചു. കോളേജിലെ തന്നെ അധ്യാപികയായ ആഷിന്‍ ജോസ് ആണ് ഈ ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. സംഗീതം ആഷ്ലിന്‍ വൈ, എഡിറ്റിങ് സ്റ്റെഫിന്‍ തോമസ്‌, ബാക്ക്ഗ്രൗണ്ട് മ്യൂസിക്‌ അഡോണ്‍ ടോം ബിനു , ക്ലിന്റ് ഫിലിപ്പ്, ആല്‍ഫി എന്‍ എസ്, ആഞ്ജലോ ജോണ്‍. എയ്ഞ്ചല്‍ ജോയ്, അസ്ന പി അഷറഫ്, ഡോണ മരിയ ജോണ്‍, ജെസ്നി മൈക്കിള്‍, റോഷന്‍ റെജി, ശ്രീലക്ഷ്മി സുനില്‍ തുടങ്ങിയ വിദ്യര്‍ത്ഥികള്‍ ആലാപനവും നിര്‍വഹിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours