സെന്‍റ് ഇഫ്രേം പള്ളിയിൽ തിരുനാൾ

Estimated read time 0 min read
Share :

ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേം പള്ളിയിൽ മാർ അപ്രേമിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അൽ ഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വെള്ളിയാഴ്ച്ച മുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. റെജി മാത്യു വയലുങ്കൽ, അസിസ്റ്റന്‍റ് വികാരി ഫാ. ഷിബിൻ മണ്ണാറാത്ത് ഒഎസ്ബി എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം 4.45ന് കൊടിയേറ്റ്, 5.15ന് വിശുദ്ധ കുർബാന, നൊവേന, 6.30ന് സെമിത്തേരി സ ന്ദർശനം, ഒപ്പീസ് പ്രാർഥന, രാത്രി ഏഴിന് നേർച്ചവിതരണം. ഏഴിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, 6.30ന് നൊവേന, 6.45ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വാദ്യമേളങ്ങൾ, സ്നേഹവിരുന്ന്, 5.30ന് പ്രദക്ഷിണം, രാത്രി 7.30ന് ഗാനമേള. എട്ടിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, ഏഴിന് പ്രഭാതപ്രാർഥന, 7.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, 6.15ന് സെന്‍റ് മാർട്ടിൻ കപ്പേളയിലേയ്ക്ക് ജപമാല പ്രദക്ഷിണം, രാത്രി 7.15ന് സമാപനാശീർവാദം, പായസനേർച്ച, ആകാശവിസ്മയം.

Share :

You May Also Like

More From Author

+ There are no comments

Add yours