പൊന്‍കുന്നം:തീര്‍ഥാടക ബസ് ഇടിച്ചു പരുക്കേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികി ത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒന്നാംമൈല്‍ പള്ളിപ്പറമ്പില്‍ ചവരക്കുന്നേല്‍ പരേത നായ ഡാനിയേലിന്റെ മകന്‍ ഫിലിപ്പ് ഡാനിയേലാണ് (സണ്ണി-47)മരിച്ചു.

പൊന്‍കുന്നം-പാലാ റോഡില്‍ അട്ടിക്കല്‍ ഓള്‍സെയിന്റ് സിഎസ്‌ഐ പള്ളിക്കു സമീപം കഴിഞ്ഞ 26നായിരുന്നു അപകടം.മറ്റൊരു വാഹനത്തെ മറികടന്നെത്തിയ തീര്‍ഥാടക ബസ് സണ്ണിയുടെ ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.മക്കളായ ഡാനി,സ്റ്റെഫി എന്നിവരുടെ ആദ്യകുര്‍ബാന കഴിഞ്ഞ് വീട്ടിലേക്കു തിരിക്കുന്നതിനിടയിലായിരുന്നു അപകടം.പാലാ ഭാഗത്തു നിന്നും വന്ന തീര്‍ഥാടക ബസ് പള്ളിയില്‍ നിന്നിറങ്ങി വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
സംസ്‌കാരം ഇന്നു(5)രണ്ടിനു പൊന്‍കുന്നം ഓള്‍സെയിന്റ് സിഎസ്‌ഐ പള്ളി സെമി ത്തേരിയില്‍.മാതാവ് -ഏലിയാമ്മ.ഭാര്യ- സാലി,കാനം ഈട്ടിക്കല്‍ കുടുംബാംഗം.(പൊന്‍കുന്നം കെവിഎംഎസ് ആശുപത്രി ജീവനക്കാരിയാണ്).

മക്കള്‍-ശ്രുതി(തിരുവനന്തപുരം ആരാധന ഐ ആശുപത്രി വിദ്യാര്‍ഥിനി),ഡാനി(കങ്ങഴ പിജിഎം കോളജ് ബിബിഎ വിദ്യാര്‍ഥി),സ്റ്റെഫി(ഇളങ്ങുളം സെന്റ് മേരീസ് സ്‌കുള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി).