പെരുവന്താനം പഞ്ചായത്ത് പാലൂർക്കാവിൽ പുലി ഇറങ്ങി വളർത്തു നായെ ആക്രമിച്ചു .വ്യാഴാഴ്ച വൈകുന്നേരം 6.30 ന് പാലൂർകാവ് ഊട്ടുകളത്തിൽ ബിൻസിയുടെ നായ പുലി ആക്രമിച്ചത്. വൈകുന്നേരം വീടിന് പുറത്ത് അഴിച്ച് വിട്ടിരുന്ന നായുടെ കരച്ചിൽ കേട്ട് ബിൻസിയും മക്കളും ഓടി വന്നപോൾ പുലി നായെ വലിച്ച്കൊ ണ്ട് പോകുന്നത് ഉപേക്ഷിച്ച് ഓടി മറഞ്ഞു.

നായുടെ കഴുത്തിൽ ആഴത്തിൽ ഉള്ള മുറിവ് ഉണ്ട്. തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും പുലിയ കണ്ടെ ത്താനായില്ല ഒരാഴ്ച മുമ്പ് ജിൻസിയുടെ ഒരു നായ് കുട്ടിയെ പുലി കൊന്നിരുന്നു.എന്നാൽ പുലിയാണെന്ന് തിരിച്ചറിയാൻ പറ്റാത്ത കാരണം കൊണ്ട് സംഭവം പുറത്ത് പറഞ്ഞില്ല. പുലിയുടെ കാൽപ്പാടുകൾ മണ്ണിൽ പതിഞ്ഞിട്ടുണ്ട്.പുലിയുടെ സാന്നിധ്യം മേഖലയിൽ ഉണ്ടായതോടെ ജനങ്ങൾ ഏറെ ഭീതിയോടെയാണ് വീടിന് പുറ ത്തിറങ്ങുന്നത്. നായെ ആക്രമിച്ചത് പുലിയാണെന്ന് വനം വകുപ്പ് സ്ഥീകരിച്ചതായും. അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും വാർഡ് മെമ്പർ ഷിബാ ബിനോയ് പറഞ്ഞു.
ആഴ്ചകൾക്ക് മുൻപ്പ് പാലൂർക്കാവ് ടൗണിന് സമീപത്തെ തോട്ടിൽ നിന്നും പുലി വെള്ളം കുടിച്ച് കയറി പോകുന്നത് തെക്കേമല സ്വദേശി കണ്ടതായി നാട്ടിൽ സംസാ രമുണ്ടായിരുന്നു എന്നാൽ ഇത് പ്രദേശവാസികൾ കാര്യമായി എടുത്തിരുന്നു മില്ല.

+ There are no comments
Add yours