മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു; ഏഴുപേർ ആശുപത്രിയിൽ

Estimated read time 1 min read
Share :

മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊ ഴിലാളികൾക്കാണ് ഇടിമിന്നൽ ഏറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിത തൊഴിലുറപ്പ് തൊഴിലാളികളായ 7 പേർക്കാ ണ് ഇടിമിന്നലേറ്റത്.

ഇതിൽ ഷീന നെജിമോൻ, സുബി മനു, സിയാനാ വി.എ, ജോസിനി മാത്യു, അനിതമ്മ വിജയൻ, ശോഭ റോയി, അന്നമ്മ ആൻ്റണി എന്നിവരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഷീന നെജിമോൻ, അനിതമ്മ വിജയൻ എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപ ത്രിയിലേക്ക് മാറ്റി. 38 തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടത്. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ ആ ശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours