ചാമംപതാൽ : വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊതുനിരത്തുകൾ മാലിന്യ മുക്തമാക്കുന്നതിൻ്റെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടന്നതിന് പിന്നാലെ ചാമംപതാൽ എസ്.ബി.ടി ജങ്ഷനിലെ തോട്ടിൽ മാലിന്യം ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസങ്ങ ളിൽ പെയ്ത വേനൽ മഴയെ തുടർന്ന് തോട്ടിൽ നീരൊഴുക്ക് ആരംഭിച്ചിരുന്നു നിരവധി ആളുകൾ കുളിക്കുന്നതും വസ്ത്രങ്ങൾ അലക്കുന്നതിനും ഈ തോടിനെയാണ് ആശ്രയിക്കുന്നത്. രാത്രികാലങ്ങളിൽ പാലത്തിൽ നിന്ന് തോട്ടിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ വളരെ എളുപ്പമാണ് ഇവിടെ നിരീക്ഷണ ക്യാമറ വെക്കണമെ ന്ന ആവശ്യം ശക്തമാണ്.


+ There are no comments
Add yours