ചിറക്കടവ് ഗ്രാമപ്പഞ്ചായത് 2025-26 സാമ്പത്തിക വർഷം നടപ്പാക്കിയവിദ്യാഭാസ മേഖലയിലെ മാതൃക പ്രൊജക്റ്റ് ആയ ജീവിതമാണ് ലഹരി എന്ന SKILL ASSESS MENT AND GROOMING PROJECT പൂർത്തിയാക്കി. പഞ്ചായത്തിലെ ഏഴ് ഹൈ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 100 കുട്ടികളെ മനശാസ്രത പരിശോധനയിലൂടെ അവരുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളകണ്ടെത്തി റിപ്പാർട്ട് ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ പ്രോജക്ടിൻറെ ഏറ്റവും പ്രധാന ഭാഗമായ 100 കുട്ടികളുടെ നൈപുണ്ണ്യ നിർണയ ടെസ്റ്റിൻറെ റിപ്പോർട്ട് ബന്ധപ്പെട്ട ഏഴു സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് /മാനേജ്മന്റ് പ്രതിനിധിക്ക് കൈമാറികൊണ്ട് റിപ്പോർട്ട് പ്രകാശന കർമം പൊൻകുന്നം അഗ്രികൾച്ചറൽ മാർക്കറ്റിംഗ് കോംപ്ലക്സിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജലസേചനവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കേരളാ ഗവ: ചീഫ് വിപ്പ് ഡോ:എൻ. ജയരാജ് മുഖ്യ പ്രഭാഷണംനടത്തി. ചിറക്കടവ് പഞ്ചായത്തിലെ ഗുണഭോക്താക്കളായ ഏഴ് ഹൈസ്കൂൾ പ്രധമഅദ്ധ്യാപകർ റിപ്പോർട്ട് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
പ്രോജെക്റ്റിൽ ഉൾപ്പെട്ട കുട്ടികളും,അവരുടെ രക്ഷാകർത്താക്കളും യോഗത്തിൽ പങ്കെടുത്ത് അനുഭവ വിശദീക കരണം നടത്തിയത് ശ്രദ്ധേയമായിരുന്നു. ഗവൺ മെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി കേരളത്തിലെ എല്ലാ ഗവ: സ്കൂളുകളിലും പദ്ധതി നടപ്പിലാക്കുന്നതിന് ശ്രമിക്കുമെന്ന് ചീഫ് വിപ്പ് ഡോ എൻജയരാജ് അറിയിച്ചു. ചട ങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം T .N ഗിരീഷ് കുമാർ, സതി സുരേന്ദ്രൻ (വൈ: പ്രസി.) സുമേഷ് ആൻഡ്രൂസ് ( സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺമാർ), ഷാക്കി സജീവ് ( വാർഡ് മെമ്പർ) തുടങ്ങിയവർ പങ്കെടുത്തു.

+ There are no comments
Add yours