ചെറുവള്ളി ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

Estimated read time 1 min read
Share :

ചെറുവള്ളി ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം – 86 ലക്ഷം രൂപ എംഎല്‍എ ഫണ്ട് അനുമതിയായി – ഡോ.എന്‍.ജയരാജ്

ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചെറുവള്ള ജനകീയ ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടത്തിന് എം എല്‍ എ ഫണ്ട് 86 ലക്ഷം അനുവദിച്ച് ഉത്തരവായതായി ചീ ഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ജനകീയ ആരോഗ്യകേന്ദ്രത്തിന് നിലവാരമുള്ള കെട്ടിടമില്ലാത്തതിനാല്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുഖേനയുള്ള സേവ നങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയെ ആയിരുന്നു ഇതുവരെ ആശ്രയിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. സാങ്കേതിക അ നുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി  എത്രയും വേഗം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ എല്ലാ ശ്രമങ്ങളും നടന്നുവരുന്നതായും ചീഫ് വിപ്പ് അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours