മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങള്‍ക്കായി ഹെലികോപ്‌ടര്‍ വാടകയ്ക്കെടുക്കാൻ സര്‍ക്കാര്‍ തീരുമാനം

Estimated read time 1 min read

പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്ബനിയുമായി കരാറൊപ്പിടാൻ, അന്തിമ തീരുമാനമായതായാണ് ലഭ്യമായ വിവരം. രണ്ടാഴ്‌ചയ്ക്കുള്ളില്‍ ഹെലികോപ്‌ ടര്‍ തലസ്ഥാനത്തെത്തും. എന്നാല്‍, സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ ലക്ഷങ്ങള്‍ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള നീക്ക ത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

2020ല്‍ മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങള്‍ക്കായി ഹെലികോ‌പ്ടര്‍ വാടകയ്ക്കെടുത്തി രുന്നു. എന്നാല്‍, അത് സംബന്ധിച്ച്‌ വ്യാപകമായ ആക്ഷേപം ഉയര്‍ന്നതോടെ ഹെലി കോപ്റ്ററിൻ്റെ വാടക കാലാവധി കഴിഞ്ഞ് കരാര്‍ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയ്ക്കായി ഹെലികോപ്‌ടര്‍ വാടകയ്ക്കെ ടുക്കുന്നത്. ഇതുസംബന്ധിച്ച്‌ കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ യോഗത്തില്‍ തീരുമാന മായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷൻ എന്ന സ്വകാര്യ കമ്ബനിയാ ണ് ഹെലികോപ്‌ടര്‍ വാടകയ്ക്ക് നല്‍കുന്നത്. 20 മണിക്കൂര്‍ നേരം പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക ഈടാക്കുന്നത്. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറി നും 90,000 രൂപ അധികം നല്‍കണമെന്നാണ് കരാറില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൈലറ്റ് ഉള്‍പ്പെടെ 11 പേ‌ര്‍ക്ക് യാത്ര ചെയ്യാൻ സൗകര്യം ഹെലികോപ്റ്ററിലുണ്ട്. എ ന്നാല്‍, മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങി പൊലീ സിൻ്റെ ആവശ്യങ്ങള്‍ക്കാണ് ഹെലികോപ്‌ടര്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

You May Also Like

More From Author