ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണത്തിന് നാടിൻറെ അകമൊഴിഞ്ഞ സഹായം

Estimated read time 1 min read
Share :

ഇരു വൃക്കകളും തകരാറിലായ കാഞ്ഞിരപ്പള്ളി കൊടുവന്താനo സ്വദേശിയായ ഷംസുദീൻ (38) ചികിത്സാർത്ഥം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്തിന്റെയും 13 പ്രാദേശിക മഹല്ലുകളുടെയും നേതൃത്വത്തിൽ ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണത്തിന് നാടിൻറെ അകമൊഴിഞ്ഞ സഹായം. വി വിധ മഹല്ലുകളിൽ നിന്നായി സമാഹരിച്ചത് 40 ലക്ഷത്തോളം രൂപ. മഹല്ലുകളിൽ നിന്നും പണസമാഹരണത്തിനു ചെന്നവരിലേക്കു നാളുകളായി സമാഹരിച്ച കു ടുക്ക നൽകി വിദ്യാർത്ഥികളും സ്വർണ്ണ മോതിരം ഊരി നൽകി വീട്ടമ്മമാരും സഹായ നിധി സമാഹരണത്തിൽ പങ്കാളികളായി.ദുബായിലെ കാഞ്ഞിരപ്പള്ളി എ ക്സ്പാറ്റ്സ് കമ്മ്യൂണിറ്റി (KEC DUBAI) സമാഹരിച്ച 155500.00 രൂപ നൽകിയപ്പോൾ മഹല്ലുകളിൽ ഇടപ്പള്ളി നൂർ മസ്ജിദിൽ നിന്നും 10 ലക്ഷം രൂപയാണ് സമാഹരിച്ചു നൽ കിയത്. സാമൂഹിക സാംസ്‌കാരിക രാഷ്ടട്രീയ പ്രവർത്തകർ ഒന്നാകെ ഉദ്യമത്തിൽ പങ്കാളിയായി.

കഴിഞ്ഞ കുറെ നാളുകളായി ഡയാലിസിസ്സി ന്റെ സഹായത്തിലാണ് ഷംസുദീൻ ജീവൻ നിലനിർത്തി വരുന്നത്. ശാരീരിക ബുദ്ധിമുട്ട്കൾ കൂടി വരുന്ന സാഹച ര്യത്തില് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക മാർഗ്ഗമായി ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.ശസ്ത്രക്രീയക്കുo, തുടർ ചികിത്സകൾക്കുമായി 40 ല ക്ഷം രൂപയിലധികം ആവശ്യമായി വരും. ഭാര്യയും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന നിർധന കുടുംമ്പത്തിന്റെ ഏക അത്താണി ആയിരുന്ന 38 വയസ്സ് മാത്രം പ്രായമു ള്ള ഈ യുവാവിന്റെ കുടുംബത്തെ സഹായിക്കേണ്ടതിനായിട്ടാണ് ചികിത്സ സഹായ നിധി സമാഹരണം നടത്തിയത്.

കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെയും 13 പ്രാദേശിക മഹല്ലുകളുടെയും നേതൃത്വത്തിൽ ഈ തുക കണ്ടെത്തി. ഞായറാഴ്ച രാവിലെ 7 മണി മുതൽ 11 മണി വരെ 4 മണി ക്കൂർ കൊണ്ട് ഈ തുക കണ്ടെത്തിയത് . സുഹൃത്തിൻ്റെ ചികിത്സക്ക് ആവിശ്യമായ തുക കണ്ടെത്തുവാൻ മുന്നിട്ടിറങ്ങിയ അദ്ദേഹത്തി ൻ്റെ സുഹൃത്തുക്കളെ മഹല്ല് കമ്മിറ്റി അഭിനന്ദിച്ചതിനൊപ്പം വരും നാളുകളിലും ഇത്തരം സഹായ ഹസ്തവുമായി നൈനാർ പള്ളി ഒപ്പമുണ്ടാകുമെന്നും ഭാരവാഹി കൾ പറഞ്ഞു. മുമ്പ് നിർദ്ദന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയതടക്കം വിവി  ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ നൈനാർ പള്ളി സെൻട്രൽ ജമാ അത്തിൻ്റെ പ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours