കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിന് സമീപത്തു വഴിയിൽ നിന്നുമാണ് കാഞ്ഞിരപ്പള്ളി പാറക്കടവ് കുന്നത്ത് എബിക്കും സുഹൃത്തായ മുണ്ടക്കയം കരിനിലം സ്വദേശിേയായ പുന്നക്കൽ മനുവിനും 55,000 രൂപ പണം ലഭിച്ചത്. വഴിയിൽ കിടന്ന് ലഭിച്ച പണം ഇവർ കാഞ്ഞിര പ്പള്ളി പോലീസിൽ ഏൽപ്പിച്ചു.
ഈ സമയം പണം നഷ്ടപ്പെട്ട സപ്ലൈക്കോയിലെ ജീവനക്കാരനായ അപ്പുവും ഇവിടെ എത്തിയിരുന്നു. സപ്ലൈക്കോയിലെ പണം ബാങ്കിൽ അടക്കുവാനായി കൊണ്ടു പോ കും വഴി നഷ്ട്ടപ്പെട്ടതായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.ഐ അരുണിൻ്റെ സാന്നിദ്ധ്യ ത്തിൽ ഇവർ പണം കൈമാറി. കുട്ടിക്കാനം മരിയൻ കോളേജിലെ ജീവനക്കാരാണ് എബിയും മനുവും..