10:35:22 AM / Sat, Jan 22nd 2022

ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളിയിൽ

0
കോട്ടയം ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളിയിൽ നടന്നു. ആൻ്റോ ആൻ്റണി...

കോട്ടയം ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ജനുവരി 10ന്

0
കേന്ദ്ര സംസ്ഥാന ഗവൺമെൻറ് കളുടെയും ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്ഐ)യുടെയും...

കുന്നുംഭാഗം സ്കൂളിൽ ക്രിക്കറ്റ് പരിശീലനത്തിന് കളമൊരുങ്ങുന്നു

0
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്കൂളിൽ ക്രിക്കറ്റ് പരിശീലനത്തിന് കളമൊരുങ്ങുന്നു. ഇ തിൻ്റെ ഭാഗമായി...

സെന്റ് ഡൊമിനിക്സ് കോളേജിന് അഭിമാനമായി റൊണാൾഡ്‌ ബാബു

0
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിനെ ദേശീയതലത്തിൽ തന്നെ ശ്രദ്ദേയമാക്കികൊണ്ടു ഭുവനേശ്വറിൽ നടന്ന ഖേലോ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലെറ്റിക്സ് മീറ്റിൽ  കോളേജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായാ റൊണാൾഡ്‌ ബാബു 110 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ നേടി. കഴിഞ്ഞ മാസം മംഗലാപുരത്തു നടന്ന അന്തർ സർവകലാശാല മീറ്റിൽ വെങ്കല മെഡൽ ജേതാവ് കൂടിയാണ് റൊണാൾഡ്‌. അന്തർ സർവ്വകലാശാല മീറ്റില്ലേ ആദ്യ എട്ടു സ്‌ഥാനക്കാർ മത്സരിച്ച ഇന്ത്യയിലെ എറ്റവും വലിയ കായിക മത്സരമായ ഖേലോ ഇന്ത്യ മീറ്റിൽ, മുംബൈ സർവകലാശാലയിലെ ആൽഡൺ നിഷാദിനെ ഫോട്ടോ ഫിനിഷിൽ മറികടന്നാണ് റൊണാൾഡ്‌ ബാബു ചരിത്ര നേട്ടം കരസ്ഥമാക്കിയത്. മികച്ച സമയമായ 14.6 സെക്കന്റ്‌ ഓടിയാണ് ഈ നേട്ടം. എം ജി സർവ്വകലാശാല മീറ്റിലും മികച്ച പ്രകടനത്തിലൂടെ സ്വർണം നേടിയാണ് റൊണാൾഡ്‌ ഖേലോ ഇന്ത്യ  മത്സരത്തിന് യോഗ്യത നേടിയത്. https://youtu.be/O_GvF-aGmXk എറണാകുളം പച്ചാളം സ്വദേശികളായ പാനികുളത്തു വീട്ടിൽ ബാബു ഓമന ദമ്പതികളുടെ മൂത്ത മകനായ റൊണാൾഡ്‌ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ കേരള സംസ്ഥന സ്പോർട്സ് കൗൺസിൽ അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. സഹോദരനും കായികതാരവുമായ റോബർട്ട്‌ ബാബുവും ഈ കോളേജിലെ തന്നെ  ഒന്നാം വർഷ വിദ്യാർത്ഥിയാണ്. 2015 മുതലാണ് കോളേജിൽ  സ്പോർട്സ് കൗൺസിൽ അക്കാദമി മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ചത്. ദേശീയ, സംസ്‌ഥാന, സർവ്വകലാശാല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ എസ് ഡി കോളേജിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. കോളേജിലെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അക്കാദമിക്ക്  നേതൃത്വം നൽകുന്നത്തു കായിക വകുപ്പ് മേധാവി പ്രൊഫ പ്രവീൺ തര്യനും, അക്കാദമിയിലെ മുഖ്യ പരിശീലകൻ സംസ്‌ഥാന സ്പോർട്സ് കൗൺസിലിലെ  ശ്രീ. ബൈജു ജോസഫ് ആണ്. ഇരുപതോളം കായിക വിദ്യാർഥികൾ അക്കാഡമിയിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്. 

ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്

0
കാഞ്ഞിരപ്പള്ളി: അല്‍ എത്തിഹാഡ്  സ്പോര്‍ട്ടസ് അക്കാദമിയുടെയും ഡിസ്ട്രിക്ട് ഫു ഡ്ബോള്‍ അസോസിയേഷന്‍റെയും...

സെന്റ് ഡൊമിനിക്സ്  കോളേജ് റണ്ണേഴ്‌സ് അപ്പ്

0
പാമ്പാടി കെ ജി  കോളേജിൽ നടന്ന പ്രഥമ മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് വടംവലി  മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പുരുഷ വിഭാഗം റണ്ണേഴ്‌സ് അപ്പായി. പ്രാഥമിക ലീഗ് മത്സരങ്ങൾ എല്ലാം ജയിച്ചാണ് ടീം ക്വാട്ടർ ഫൈനൽ നോക്ക് ഔട്ട്‌ മത്സരത്തിന് യോഗ്യത നേടിയത്. ക്വാട്ടർ ഫൈനൽ മത്സരത്തിൽ യു സി  കോളേജ് ആലുവയെ പരാജയപ്പെടുത്തി ഫൈനൽ ലീഗ് മത്സരത്തിലേക്ക് യോഗ്യരായത്‌. അവസാന ലീഗ് മത്സരത്തിൽ സേക്രഡ് ഹാർട്ട്‌ കോളേജ് തേവര, കെ ജി കോളേജ് പാമ്പാടി എന്നിവരെ നേരിട്ടുള്ള മത്സരത്തിൽ പരാജയപ്പെടുത്തി.  ന്യൂമാൻ കോളേജ് തൊടുപുഴയോടു മാത്രമാണ് ടീം പരാജയം നേരിട്ടത്. ന്യൂമാൻ കോളേജ് തൊടുപുഴയാണ് ടൂർണമെന്റ് വിജയികൾ,  കെ ജി കോളേജ്  പാമ്പാടി മൂന്നാം സ്‌ഥാനം നേടി.  ആവേശം നിലനിന്ന മത്സരത്തിൽ എം ജി സർവകലാശാലയിലെ 30 പുരുഷ ടീമുകൾ പങ്കെടുത്തു. സെന്റ് ഡൊമിനിക്സ് കോളേജിന് വേണ്ടി അമൽ എബ്രഹാം, അലൻ സെബാസ്റ്റ്യൻ, ജിബിൻ ജിമ്മി, അശ്വിൻ ബാബുജി, വിഷ്ണുദത്, ബോണി ജോസ്, അനീഷ് എം എസ്, തോമസ് ടോമി, അതുൽ കെ പ്രദീപ്‌, അശ്വിൻ എസ്, അരുൺ ജോസഫ് എന്നിവരാണ് മത്സരിച്ചത്. മുഹമ്മദ് ആസിഫ് ആയിരുന്നു ടീം പരിശീലകൻ.  കോളേജിൽ നിന്നും രണ്ടു പേർ സർവ്വകലാശാല ടീമിലേക്കു യോഗ്യത നേടി. പ്രഥമ ഇന്റർ കോളേജിയേറ്റ് വടംവലി മത്സരത്തിൽ വിജയികളായ ടീമിനെ പ്രിൻസിപ്പൽ, മാനേജ്മെന്റ്, പി.റ്റി.എ എന്നിവർ അനുമോദിച്ചു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിക്ക് ഇരട്ടക്കിരീടം

0
പത്താമുട്ടം സെയിന്റ്ഗിറ്റ്‌സ്എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ഓ ള്‍ കേരള ബാസ്‌കറ്റ്ബാള്‍...

കെ.എഫ്.സി. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് ഐ.എം. വിജയന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു

0
കാഞ്ഞിരപ്പള്ളി : ജനുവരി 26 മുതല്‍ കുന്നുംഭാഗം ഗവണ്‍മെന്റ് ഹൈസ്‌കൂ ള്‍...

കായിക പ്രേമികളുടെ കണ്ണും മനവും ഇനി കുന്നേൽ സ്കൂൾ ഗ്രൗണ്ടിൽ

0
കാഞ്ഞിരപ്പള്ളിയിലെ കായിക പ്രേമികളുടെ കണ്ണും മനവും ഇനി കുന്നേൽ സ്കൂൾ ഗ്രൗണ്ടിൽ.....

കുന്നുംഭാഗം ഗവണ്മെന്‍റ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഇനി കാല്‍പന്തുകളിയുടെ ഉത്സവരാവുകള്‍

0
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്മെന്‍റ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഇനി കാല്‍പന്തുകളിയു ടെ ഉത്സവരാവുകള്‍....

RECENT NEWS

MOST POPULAR

error: Content is protected !!