എംഎൽഎ ഓഫീസിൻ്റെ ഫീസ് ഊരി

Estimated read time 0 min read

വൈദ്യുതി ബിൽ കുടിശ്ശികയായതോടെ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ പൊൻകുന്നത്തെ ഓഫീസിൻ്റെ കണക്ഷൻ വിചേഛദിച്ച് കെ.എസ്. ഇ.ബി. പൊൻ കുന്നം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസിൻ്റെ ഫീസാണ് ഊരിയത്. ഇതോടൊപ്പം ലിഫ്റ്റ്, പമ്പ്, കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിലേയും വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്.

വൈദ്യുതിബിൽ കുടിശ്ശികയുള്ളതിനാലാണ് പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ കണക്ഷൻ കെഎസ്ഇബി വി്‌ച്ഛേദിച്ചത്. എം.എൽ.എ.ഓഫീസ്, കോൺ ഫറൻസ് ഹാൾ, ലിഫ്റ്റ്, പമ്പ് എന്നിവിടങ്ങളിലെ കണക്ഷനുകളാണ് നിലവിൽ ഇല്ലാത്തത്. ചിറക്കടവ് വില്ലേജ് ഓഫീസ്, പൊൻകുന്നം എക്സൈസ് സർക്കിൾ ഓ ഫീസ്, മോട്ടോർ വാഹന വകുപ്പ്, മണ്ണ് പരിശോധന കേന്ദ്രം, ട്രഷറി, എന്നീ ഓഫീസുകൾ കൂടി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ എം.എൽ.എ.ഓഫീസ്, കോൺ ഫറൻസ് ഹാൾ, ലിഫ്റ്റ്, പമ്പ് എന്നിവയുടെ കണക്ഷനാണ് വിഛേദിച്ചത് ഇവയുടെ ബിൽ അടയ്‌ക്കേണ്ടത് റവന്യൂവകുപ്പാണ്. കളക്ടറേറ്റിൽ നിന്ന് ആവശ്യമായ തുക അനുവദിക്കാത്തതാണ് കാരണമെന്ന് അധികൃതരുടെ വിശദീകരണം.

ലിഫ്റ്റും പമ്പ് ഹൗസും പ്രവർത്തിക്കാതായി. മോട്ടോർ പ്രവർത്തിക്കാതായതോടെ കെട്ടിടത്തിലെ ഒരു ഓഫീസിലും ഇപ്പോൾ വെള്ളമില്ല. പൊതുജനങ്ങൾക്കുള്ള തും ഓഫീസുകളിലേയും ടോയ്‌ലറ്റുകൾ ഇതുമൂലം അടച്ചിടേണ്ടി വന്നു.

You May Also Like

More From Author

+ There are no comments

Add yours