ചെറുവള്ളി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം മണിമല റോഡിലെ വയലിൽപ്പടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു. വാ ഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചത്. പൊതുമേഖലാ സ്ഥാപന മായ സിൽക്കിനായിരുന്നു നിർമ്മാണ ചുമതല. പ്രദേശവാസികളുടെ ദീർഘനാളത്തെ അഭ്യർത്ഥനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരിയാണ് തുക അനുവദിച്ചത്.
ഏപ്രിൽ 6 ഞായറാഴ്ച രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണിയുടെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉത്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് സി. ആർ. ശ്രീകുമാർ, ജില്ലാപഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്,വാർഡ് മെമ്പർ അഭിലാഷ് ബാബു എന്നിവർ പ്രസംഗിക്കും

+ There are no comments
Add yours