പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ സർക്കാർ ആരംഭിക്കുക, 21% ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ് പദ്ധതി ഒ.പി യുo, ഓപ്ഷനും അനുവദിച്ച് പ രിഷ്ക്കരിക്കുക, ലഹരി വ്യാപനത്തിന് എതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവീ സ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ട്രഷറി കൾക്ക് മുന്നിൽ നടത്തിയ ധർണയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ സബ് ട്രഷറിക്ക് മുൻപിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫസർ റോണി. കെ ബേബി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സി.എം മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ധർണ്ണയിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവൃർ മൂലകുന്ന് മു ഖൃ പ്രഭാഷണം നടത്തി.സംസ്ഥാന കൗൺസിൽ അംഗം വി.ആർ. മോഹനൻ പിള്ള, ജോസഫ് മാത്യു, അമീർ ഹംസ, കെ.എസ് അഹമ്മദ് കബീർ, കെ.എം ഫരീദ് ഖാൻ, സിസി ജെയിംസ്, കെ എസ് രാജൻപിള്ള, എ എസ് മുഹമ്മദ് ,സി.യു അബ്‌ദുൾ കരീം, ഡി ഹെർബർട്ട്,ടോണി ജോസഫ് എന്നിവർ സംസാരിച്ചു

+ There are no comments
Add yours