പനമറ്റം: ജീവിതാനുഭവങ്ങളുടെയും സമകാലീനസംഭവങ്ങളുടെയും നേർക്കാഴ്ചകളായി ‘ആത്മാർപ്പണം’. എലിക്കുളം പഞ്ചായത്തിലെ വയോജനക്കൂട്ടായ്മയായ നിറവ് @ 60 പ്ലസിന്റെ പഞ്ചായത്തുതല സെക്രട്ടറിയും പൊതുപ്രവർത്തകനുമായ പനമറ്റം വാളോക്കോട്ട് പി.വിജയൻ തന്റെ 80-ാം വയസിൽ ആദ്യകവിതാ സമാ ഹാരം പുറത്തിറക്കി. വയോജനക്കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ ലഭിച്ച ഊർജം കൊണ്ട് തന്റെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹം പൂർത്തീകരിച്ച പി. വി ജയൻ പഞ്ചായത്ത് വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഈ പ്രായത്തിലും, നിറവ് പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ളയും സുഹൃത്തുക്കളുമായി ചേർന്ന് വയോജനക്ഷേമത്തിനായി നിതാന്ത പരിശ്രമത്തിലും യാത്രയിലുമാണ് വിജയൻ.

31 കവിതകൾ ഉൾക്കൊള്ളുന്ന ആത്മാർപ്പണം എന്ന കവിതാസമാഹാരം പനമറ്റം ദേശീയവായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷഭാഗമായി ചേർന്ന സാംസ് കാരിക സദസിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനസമിതിയംഗം ജോജി കൂട്ടുമ്മേൽ പ്രകാശനം ചെയ്തു. നിറവ് പ്രവർത്തകരായ വി.എൻ.രാജമ്മ, പദ്മാ വതിയമ്മ എന്നിവർക്ക് നൽകിയാണ് പ്രകാശനം നടത്തിയത്. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സൂര്യമോൾ, പഞ്ചായത്തംഗം എസ്.ഷാ ജി, ജോസ് തോമസ് വെട്ടം, എൻ.സോമനാഥൻ, എസ്.രാജീവ്, കെ.എൻ.രാധാകൃഷ്ണപിള്ള, വി.ജി.മുരളീധരൻനായർ, കെ.ഷിബു തുടങ്ങിയവർ പങ്കെടുത്തു. മഹാത്മാ ഗാന്ധി ദേശീയ പരിസ്ഥിതി അവാർഡ് ജേതാവ് എസ്.ബിജു വേദിയിൽ വെച്ച് കവി പി.വിജയന് ഇലഞ്ഞിത്തൈ സമ്മാനിച്ചു. ഡോ.സജീവ് പള്ളത്ത് പുസ്തകാസ്വാദ നം അവതരിപ്പിച്ചു. സ്മിത ആർ.നായർ, ബി.ഹരികൃഷ്ണൻ എന്നിവർ ചർച്ച നയിച്ചു.

+ There are no comments
Add yours