പൊൻകുന്നം ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന തോണിപ്പാറ കുന്നുംപുറത്ത് ടി.കെ.ബിനു(42)ഇരു വൃക്കകൾ തകരാറിലായതിനെ തുടർന്ന് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു.ഈ സാഹചര്യത്തിൽ സഹപ്രവർത്തകന് കൈത്താങ്ങാകാൻ പൊൻ കുന്നം ടൗണിലെ ഓട്ടോ ഡ്രൈവർമാർ ശനിയാഴ്ച സ്നേഹ യാത്ര നടത്തുന്നു.ഓട്ടോറിക്ഷാ തൊഴിലാളികൾ ഒരു ദിവസത്തെ വരുമാനം ബിനുവിന്റെ ചികിത്സാ സ ഹായ നിധിയിലേക്ക് നൽകുന്നു.200 ഓളം വണ്ടികൾ സ്നേഹ യാത്രയിൽ പങ്ക് ചേരും. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാ ണ് യാത്ര.നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവാവ്.
ബിനുവിനായി സഹപ്രവർത്തകരുടെ സ്നേഹ യാത്ര
Estimated read time
1 min read
You May Also Like
ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്സി
July 18, 2026
പനമറ്റം സ്കൂൾ വളപ്പിൽ തെരുവുനായകളുടെ ശല്യം
July 16, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours