കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാ ക്കുന്നതിന് മുന്നോടിയായി സ്‌പോര്‍ട്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചതായും ചര്‍ച്ച ന ടത്തിയതായും ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇന്നലെ രാവിലെ 11 മണി യോടെ എത്തിയ സംഘം ചീഫ് വിപ്പുമായി ചേര്‍ന്ന് പ്രോജക്ട് റിപ്പോര്‍ട്ട് വിശകലനം ചെയ്തു.

സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റല്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, മള്‍ട്ടിപ്പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്‌പോര്‍ട്‌സ് ബില്‍ഡിങ്ങ് എ ന്നിവ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനമായി. പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊ ളിക്കുന്നതിനും നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തിന്റെ പണികള്‍ ത്വരിതപ്പെടുത്തുന്ന തിനും യോഗത്തില്‍ ധാരണയായി. പുതിയ കെട്ടിടത്തിലെ സെല്ലാര്‍ ഫ്‌ളോറിലെ ലാബി ലേക്ക് എല്‍ പി സ്‌കൂള്‍ താല്‍ക്കാലികമായി മാറ്റുന്നതിനും നിലവില്‍ എല്‍ പി സ്‌കൂള്‍ പൊളിച്ച് അവിടെ ലേഡീസ് ഹോസ്റ്റല്‍ പുതിയതായി നിര്‍മ്മിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു.

കി്ഫ്ബി മുഖേന പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ചുമതല കിറ്റ്‌കോയ്ക്കാ ണ്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ ജാഫര്‍, ആര്‍ക്കിടെക്ട് പോള്‍ ജോസ്, ഡി സൈന്‍ എഞ്ചിനീയര്‍ സൂരജ് എസ്, പ്രോജക്ട് എഞ്ചിനീയര്‍മാരാ ബ്രാവിന്‍ ബാബു, അ ഭിജിത്ത്, ജെസ്‌വിന്‍ ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്റണി മാര്‍ട്ടിന്‍, റിജോ വാളാന്തറ, പി.എ.ഷമീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.