സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ബാലോൽസവം നടത്തി

Estimated read time 1 min read
Share :

പൊന്‍കുന്നം:കുട്ടികളുടെ സർഗ്ഗശേഷിയെ പ്രോൽസാഹിപ്പിക്കുന്നതിന് സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന  ബാലോൽസവത്തിന്റെ കാഞ്ഞിരപ്പള്ളി താലൂക്ക് തല മൽസരങ്ങൾ കുന്നുംഭാഗം ഗവ ഹൈസ്കൂളിൽ നടന്നു.ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ്  സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈ ബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.എൻ.സോജൻ  അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ് ഉദ്ഘാ ടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് കെ.ആർ.മൻമഥൻ അധ്യക്ഷനായി. വാഴൂർ  ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.രവീന്ദ്രൻ നായർ സമ്മാന വിതരണം നടത്തി. ജില്ലാ വൈസ് പ്രസി ഡൻ്റ് ബി.ഹരികൃഷ്ണൻ,ജില്ലാ കൗൺസിൽ അംഗം എൻ.കെ.സുധാകരൻ നായർ,താലൂക്ക് സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ,ഡോ.കെ.പി.സുകുമാരൻ നായർ, കെ.ജി. ഗോപിനാഥ്,ഇ.കെ.ഗംഗാധരൻ തുടങ്ങിയവര്‍ സംസാരിച്ചു.താലൂക്കിലെ 63 ഗ്രന്ഥശാലകളെ പ്രതിനിധീകരിച്ച് നൂറ്റിയൻപതോളം പ്രതിഭകൾ മാറ്റുരച്ചു.പനമറ്റം ദേശീ യ വായനശാല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.ചെറുവള്ളി പബ്ലിക് ലൈബ്രറി 2-ാം സ്ഥാനവും ചിറക്കടവ് ഗ്രാമദീപം വായനശാല 3-ാം സ്ഥാനവും നേടി.

Share :

You May Also Like

More From Author

+ There are no comments

Add yours