കൂട്ടിക്കൽ: സംസ്ഥാന സർക്കാർ 2024- 25 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കുന്നതിൻറെ ഭാഗമായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ വ്യാവസാ യിക സംരംഭകരെ സംഘടിപ്പിച്ചുകൊണ്ടുള്ള സംരംഭക സഭ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് വ്യവസായ വകുപ്പും ഗ്രാമ പഞ്ചാ യത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നവർക്ക് ആവശ്യമായ വിദഗ്ധ സഹായവും, ബാങ്ക് ലോൺ ലഭ്യമാക്കുന്ന തിന് ആവശ്യമായ നടപടികളും സ്വീകരിച്ചിരുന്നു. കൂടാതെ സംരംഭകർക്ക് ആവശ്യമായ വിവിധ ലൈസൻസുകളും ലഭ്യമാക്കിയിരുന്നു.
കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി സുധീർ അധ്യക്ഷയായി. സെമിനാർ പഞ്ചായത്ത് പ്രസിഡൻറ് ബിജോയ് ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ ഞ്ചായത്ത് മെമ്പർ അനു ഷിജു, പഞ്ചായത്ത് മെമ്പർമാരായ പി എസ് സജിമോൻ , ജെസ്സി ജോസ്, ജേക്കബ് ചാക്കോ , എംപി ഹരിഹരൻ , ആൻസി അഗസ്റ്റിൻ, സൗമ്യ
ഷമീർ, സിഡിഎസ് ചെയർപേഴ്സൺ ആശ ബിജു ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ കെ ഫൈസൽ എന്നിവർ സംസാരിച്ചു.
ഷമീർ, സിഡിഎസ് ചെയർപേഴ്സൺ ആശ ബിജു ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ കെ ഫൈസൽ എന്നിവർ സംസാരിച്ചു.

+ There are no comments
Add yours