മണിമല മൂലപ്ലാവ് കാതകപ്പള്ളിൽ ശശികല വി.കെ.ഇരു വ്യക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലായി ചികിത്സയിലാണ്. വ്യക്ക മാറ്റി വയ്ക്കൽ മാത്രമാണ് തുടർ ചികിത്സയായി ഡോക്ടർന്മാർ നിർദ്ദേശിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശശികല വി.കെ.യുടെ ഭർത്താവ് രാജു കെ.ജി. ഒരു വ്യക്ക ദാനം ചെയ്യുന്നതിന് തയ്യാറായിട്ടുണ്ട്.
എന്നാൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കുമായി 15 ലക്ഷത്തിലധികം രൂപാ വേണ്ടി വരും. കൂലിപ്പണിക്കാരനായ രാജുവിനും കുടുംബ ത്തിനും ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. ഈ ദമ്പതികൾക്ക് സഹായ നിധി സ്വരൂപിക്കുന്നതിനായി വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് 4-ാം വാർഡിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 2 ന് വാർഡിലെ മുഴുവൻ കുടുംബങ്ങളിലും എത്തി ഫണ്ട് സമാഹരണം നടത്തും. സുഹൃത്തുക്കൾ മുൻകൈ എടുത്ത് സഹായ നിധി സ്വരൂപിക്കാൻ കേരള ബാങ്ക് കറിക്കാട്ടൂർ ശാഖയിൽ ശശികല വി.കെ.യുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ഫോൺ -9947963473 അക്കൗണ്ട് നമ്പർ -130412301204788/ IFSC ;KSBK0001304 / ഗൂഗിൾപേ നമ്പർ – 9947963473
ഫോൺ -9947963473 അക്കൗണ്ട് നമ്പർ -130412301204788/ IFSC ;KSBK0001304 / ഗൂഗിൾപേ നമ്പർ – 9947963473

+ There are no comments
Add yours