കെ.എം മാണിയുടെ ജന്മദിനമായ ജനുവരി മുപ്പത് കാരുണ്യ ദിനമായി ആചരിച്ചു. കേരളത്തിൽ 1000 കേന്ദ്രങ്ങളിൽ നടത്തുന്ന കാരുണ്യ ദിനാചരണത്തിൻ്റെ ഭാഗമാ യി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 29 കേന്ദ്രങ്ങളിൽ കാരുണ്യ ദിനം ആചരിച്ചു. മുണ്ടക്കയം മണ്ഡലത്തിൽ രണ്ട് സ്ഥാപനങ്ങളിൽ കാരുണ്യ ദിനാചരണം നട ന്നു. സ്നേഹദീപം ഇഞ്ചിയാനിയിലും നിയോജക മണ്ഡലം തല ഉദ്ഘാടനം പഴയ കൊരട്ടി കൃപാലയത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA നിർവ്വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡൻ്റ് സാജൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീലമ്മ ഡോമിനിക്, പഞ്ചായത്തംഗം ബിൻസി മാനുവൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കച്ചൻ കാരയ്ക്കാട്ട്, പി.സി തോമസ് പാലകുന്നേൽ, വനിതാ കോൺഗ്രസ് ജില്ലാ വൈസ് പ്ര സിഡൻ്റ് മോളി ദേവസ്യ, അജി വെട്ടുകല്ലാംകുഴി, ടോമി ഏബ്രഹാം, അനിയാച്ചൽ മൈലപ്ര, സേവ്യർ പെരുമ്പാമ്പള്ളി, ജോയി ചീരംകുന്നേൽ, സിഞ്ചു തയ്യിൽ എന്നി വർ പ്രസംഗിച്ചു.

+ There are no comments
Add yours