കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിന്റെ ഡയമണ്ട് ജുബിലി ആഘോഷങ്ങളുടെ ഭാഗമായി കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ‘എസ്റ്റാഡിയോ 2K25’ മാനേജ്മെന്‍റ് ഫെസ്ററ്റിൽ വിവിധ ഇനങ്ങളിൽ എസ് ബി കോളേജ് ചങ്ങനാശ്ശേരി, സെന്‍റ് തോമസ് കോളേജ് പാലാ, ക്രിസ്തു ജ്യോതി കോളേജ് ച ങ്ങനാശ്ശേരി എന്നിവർ ചാപ്യന്മാരായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.

ബിസിനസ് ക്വിസ്, ഐപിഎൽ ഓക്ഷൻ, ബെസ്റ്റ് മാനേജ്മെന്‍റ് ടീം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ബിസിനസ് ക്വിസിൽ എസ്. ബി കോളേജ് ചങ്ങനാ ശ്ശേരി , സെന്‍റ് ആന്‍റണിസ് പബ്ലിക് സ്കൂൾ ആനക്കല്ല് എന്നിവരും ഐപിഎൽ ഓക്ഷനിൽ സെന്‍റ് തോമസ് കോളേജ് പാലാ, സെന്‍റ് അലോഷ്യസ് കോളേജ് എടത്വാ എ ന്നിവരും ബെസ്റ്റ് മാനേജ്മെന്‍റ് ടീം മത്സരത്തിൽ ക്രിസ്തു ജ്യോതി കോളേജ് ചങ്ങനാശ്ശേരി, കെ.ജി കോളേജ് പാമ്പാടി എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങ ൾ കരസ്ഥമാക്കി.
വിജയികൾക്ക് 25000 രൂപയുടെ സമ്മാനത്തുകയും പ്രശസ്തി പത്രവും പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് വിതരണം ചെയ്തു. പ്രൊഫ ജോയ്സി ജോസ്, പ്രൊഫ സെബിൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നല്കി.

+ There are no comments
Add yours