കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ഗ്രേസി മെമ്മോറിയൽ സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ലെറ്റി സി. തോമസ് മുഖ്യ അതിഥി യായിരുന്നു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രമുഖ സാഹിത്യകാരന്മാരെക്കുറിച്ചും ഉള്ള അഗാധമായ അറിവ് തന്റെ സന്ദേശത്തിലൂടെ കുട്ടികൾക്ക് ലെറ്റി സി തോമസ്പ കർന്നു നൽകി.

സ്കൂൾ മാനേജർ ഫാ സ്റ്റീഫൻ സി തടം എസ്. ജെ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ, വൈസ് പ്രിൻസിപ്പാൾ ഫാ ജോസ് തച്ചിൽ എസ്.ജെ. എന്നിവർ വായനദിന സന്ദേശങ്ങൾ നൽകി. യു.പി. സ്കൂൾ ലീഡർ അമൽ എബ്രഹാം വിൻസെന്റ് സ്വാഗതവും അസിസ്റ്റന്റ് ലീഡർ കൃത ജ്ഞതയും അർപ്പിച്ചു. വിവിധ ദിനപത്രങ്ങൾ, മാസികകൾ മുതലായവ വായിക്കാനുള്ള അവസരം ലഭ്യമാക്കി കുട്ടികൾക്കുവേണ്ടി ഒരു റീഡിംഗ് കോർണർ സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. വായന വാരാഘോഷത്തോടനുബന്ധിച്ച് ഒരു പുസ്തക പ്രദർശനവും സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്.

+ There are no comments
Add yours