ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനംഗ മായ ആശാ ജോയിയെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി തിരഞ്ഞെടുത്തു. മുൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു. നിലവിൽ അധ്യാപികയാണ്.

മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ആയും മഹിളാ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം മുൻ പ്രസിഡൻ്റായും മുണ്ടക്കയം ബ്ലോക്ക് കോ ൺഗ്രസ് ജനറൽ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. ചേനപ്പാടി കണ്ടത്തിൽ റ്റെഡി കെ. ജേക്കബാണ് ഭർത്താവ്. എ.കെ.ജെ എം സ്കൂൾ വിദ്യാർത്ഥികളായ എനോക്കും നയോമിയുമാണ് മക്കൾ.

+ There are no comments
Add yours