കൂവപ്പള്ളിയിൽ ദുരൂഹ മരണം പോലീസ് അന്വേഷണം ആരംഭിച്ചു | ചങ്ങനാശേരി സ്വദേശിനി മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം ആലംമൂട് സ്വദേശി ജോബ് സക്കറിയാണ് മരിച്ചത്

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് കൂവപ്പള്ളിയിൽ താമസത്തിന് എത്തിയ മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം കുമരകം ആലംമൂട് സ്വദേശി ജോബ് സക്കറിയാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഷേർളി യെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.. ഷേർളിയുമായി പരിചയമുള്ള ഒരാൾ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭർത്താവ് മരിച്ചതിനെത്തുടർന്ന് 6 മാസം മുൻപ് ഷേർളി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാർ പറയുന്നു. വളരെ നാളായി ഷേർലിയും ജോബും തമ്മിൽ ലിവിങ് ടുഗ ദറായി ഒന്നിച്ച് താമസിക്കുകയായിരുന്നു. ജോബ് നേരത്തെ കോട്ടയത്ത് ട്യൂഷൻ സെൻ്റർ നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടി ല്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.സ്ഥലത്ത് വൻ പോലീസ് സ ന്നാഹം എത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സിഐയുടെ നേതൃത്യത്തിൽ ഉള്ള പോലീസ് കൂടാതെ മുണ്ടക്കയം, പൊന്‍കുന്നം സിഐമാരും സ്ഥലത്തു ഉണ്ട്. സയന്റി ഫിക് അടക്കമുള്ള ടീമുകളും സ്ഥലത്തു എത്തി വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഷേര്‍ളിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെ ന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഷേര്‍ളിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തുകയായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിനോട് ചേര്‍ന്ന് കഴു ത്തറുക്കപ്പെട്ട് രക്തം വാര്‍ന്ന നിലയിലായിരുന്നു ഷേര്‍ളിയുടെ മൃതദേഹം. യുവാവിനെ വീടിന്റെ സ്റ്റെയര്‍കേയ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു.

+ There are no comments
Add yours