പൊൻകുന്നത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വ യോധിക മരിച്ചു. ഓട്ടോ റിക്ഷ യാത്രികയായ പൊൻകുന്നം കൂരാലി ഇലവിനാൽ സു ഹ്റ (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ് ഹസൻകുഞ്ഞ് (60) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വൈകുന്നേരം അഞ്ചരയോടെ പാലാ പൊൻകുന്നം റോഡിൽ പൊൻകുന്നം കെ.എസ്. ആർ.ടി.സിക്ക് സമീപമായിരുന്നു അപകടം. കാർ യാത്രികരായ പൊൻകുന്നം ഇരുപതാം മൈൽ തച്ചോലി കണ്ണൻ (35) ഭാര്യ മീനു (23) എന്നിവർ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.