എലിക്കുളത്ത് അമോണിയ പ്ലാന്റിനൊരുക്കം;ആശങ്കയിൽ നാട്

Estimated read time 1 min read
Share :

എലിക്കുളത്ത് അമോണിയ പ്ലാന്റിനൊരുക്കം;ആശങ്കയിൽ നാട്; സമരമുന്നറിയിപ്പുമായി ജനകീയസമതി

എലിക്കുളം ഗ്രാമപഞ്ചായത്തിൽ ആളുറുമ്പ് പടിഞ്ഞാറ്റുമല ഭാഗത്ത് അനുമതിക്കായി അപേക്ഷ നൽകി സ്വകാര്യകമ്പനി. പഞ്ചായത്തിന്റെ എൻഒസിക്കായി കമ്പ നി അപേക്ഷ നൽകിയത് പ്രദേശത്ത് ഒന്നരയേക്കറോളം സ്ഥലം വാങ്ങിയതിന് ശേഷം.  പത്തനംതിട്ട സ്വദേശിയുടെ മലനാട് അമോണിയാ പ്രൈവറ്റ് ലിമിറ്റഡ് കമ്പ നിയാണ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ ജനകീയസമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.

തമിഴ്‌നാട്ടിൽ ജനരോഷത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ച പ്ലാന്റാണ് കാർഷിക ഗ്രാമീണ മേഖലയിലേക്ക് സ്ഥാപിക്കുവാൻ ശ്രമിക്കുന്നതെന്ന് ജനകീയസമിതി ആരോപിച്ചു. കിലോമീറ്ററുകളോളം അപകട വ്യാപന ശേഷിയുള്ളതിനാൽ റെഡ് സോണിൽ മാത്രം പ്രവർത്തിക്കേണ്ട അമോണിയം പ്ലാന്റ് ജനങ്ങൾ പാർക്കുന്ന ഗ്രാമീണ – കാർഷിക മേഖലയിൽ പ്രവർത്തനം ആരംഭിച്ചാൽ  കുടിവെള്ള ദൗർഭല്യത്തിനും, ജല – അന്തരീക്ഷമലിനീകരണത്തിനും, മനുഷ്യ – ജീവജാലങ്ങൾക്കും, സസ്യ – വൃക്ഷാദികൾക്കും വളരെയേറെ ഹാനികരവുമാകും.

പടിഞ്ഞാറ്റുമലയുടെ മുകൾ ഭാഗത്ത് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചാൽ സമീപത്തുള്ള നാലോളം കുടിവെള്ള പദ്ധതികളും, പ്രദേശത്തെ പ്രധാന ജലസ്രോതസായ പൊന്നൊഴുകൻതോടും കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക നെൽപാടമായ കാപ്പുകയം പാടശേഖരവും നശിച്ച് പോകും. പരിസരപ്രദ്ദേശത്തെ ജനങ്ങളുടെ സാധാ രണ ജീവിതത്തെ ബാധിക്കുന്ന അമോണിയം പ്ലാന്റിനെതിരെ പ്രതിക്ഷേധം ശക്തമാക്കി വിവിധ സമരപരിപാടികൾക്ക് രൂപം നല്കി. ജനകീയ കമ്മറ്റി ചെയർമാനാ യി ജോസഫ് മാത്യു തെക്കേക്കുറ്റ്, കൺവീനറായി ജോർജ്കുട്ടി ജേക്കബ് കുരുവിനാകുന്നേൽ, രക്ഷാധികാരികളായി എലിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സെൽവി വിൽസൻ, ആശാ റോയി, മാതൂസ് മാത്യൂ, തിടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ബിനോ എന്നിവരെയും, വൈസ് ചെയർമാനൻമാരായി വിൽസൻ പതി പ്പള്ളി, ജിമ്മിച്ചൻ മണ്ഡപത്തിൽ എന്നിവരെയും ജോയിന്റ് കൺവീനർമാരായി ബിനോ മുളങ്ങാശ്ശേരി, ജസ്റ്റിൻ ജോർജ് എന്നിവരെയും 25 അംഗ എക്‌സിക്യുട്ടിവ് കമ്മറ്റിയും തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റിയിൽ എൻഒസിക്കായുള്ള അപേക്ഷ ചർച്ചക്കെത്തി. പഞ്ചായത്തംഗങ്ങൾ ഒന്നാകെ പ്ലാന്റ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. പ്രശ്‌നം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഉപസമിതിയെ നിയോഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours