ദേശീയ പാതയോരത്തു നിന്ന മരം ഒടിഞ്ഞു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ക്യാംപസിലെ ബൈക്ക് ഷെഡ്ഡിനു മുകളിലേക്ക് വീണു മേൽക്കൂര ഭാഗി കമായി തകർന്നു.ഇന്നലെ വൈകിട്ട് നാലുമണിയോടെയ പെയ്ത മഴയ്ക്കൊപ്പം വീശിയ കാറ്റിലാണു മരം ഒടിഞ്ഞു വീണത്. വിദ്യാർഥികളുടെ ബൈക്കുകൾ പാർക്ക് ചെയ്യുന്ന ഷെഡ്ഡിനു മുകളിലേക്കാണു മരം വീണത്. അവധിയായതിനാൽ അപകടം ഒഴിവായി.

പ്രവൃത്തി ദിവസങ്ങളിൽ ഇവിടെ വിദ്യാർഥികൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലമായിരുന്നു. തിങ്കളാഴ്ചയുണ്ടായ കാറ്റിലും കോളജിനു മുൻപിൽ ദേശീയ പാതയോര ത്തെ നിന്ന മരങ്ങളിൽ ഒന്നിന്റെ ശിഖരം ഒടിഞ്ഞു റോഡിലേക്കും, മറ്റൊരു വൻമരം കടപുഴകി കോളജ് മൈതാനത്തേക്കും വീണു. കോളജിനു മുൻപിൽ ദേശീയ പാതയോരത്തു ഇനിയും അപകടകരമായ മറ്റ് 3 മരങ്ങൾ കൂടി നിൽപ്പുണ്ടെന്നും കോളജ് അധികൃതർ പറയുന്നു. കോളജിനു മുൻപിൽ ദേശീയ പാതയോരത്തു നിൽ ക്കുന്ന മരങ്ങളിൽ കാലപ്പഴക്കം ചെന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു മുൻപ് കോളജ് അധികൃതർ പഞ്ചായത്തിനും ദേശീയപാത അതോറിറ്റിക്കും വ നം വകുപ്പിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കോളജ് അധികൃതർ ആരോപിച്ചു.

+ There are no comments
Add yours