കാഞ്ഞിരപ്പള്ളി: ബസും സുമോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. വൈകുന്നേരം 5.30ാടെ പാറത്തോട് ഹൈറേഞ്ച് ആശുപത്രിക്ക് സമീപമാണ് അപകടം. കു മളി ചെങ്കര സ്വദേശികളായ കളിയിക്കൽ ഗോപാലകൃഷ്ണപ്പിള്ള (75), കല്ലേപ്പുര കൗന്തപ്പടി വേലു (48), ഐക്കരതുണ്ടത്തിൽ സജു (47), ദൂരൈസ്വാമി (50) എന്നിവ ർക്കാണ് പരിക്കേറ്റത്. ഇവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തു നിന്ന് കുമളിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ജീപ്പിൽ ഏഴ് പേരുണ്ടായിരുന്നു. ഇതിൽ സജുവിൻ്റെ പരിക്ക് തലക്കാണ്.


+ There are no comments
Add yours