കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്‍റെ സുവര്‍ണ ജൂബി ലി ആഘോഷങ്ങള്‍ക്കു മുന്നോടിയായി പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെ യും സംഗമം ജോസഫൈറ്റ്സ് മിലൻ  -2023 സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി.മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു.

സുവര്‍ണ ജൂബിലിയുടെ ഭാഗമായി 1974 മുതൽ 2023 വരെയുള്ള ബാച്ചിനെ പ്രതിനി ധികരിച്ച് 50 പൂർവ വിദ്യാർഥികളും അധ്യാപകരും ചേർന്ന് തിരി തെളിയിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജാന്‍സി മരിയ മഞ്ഞനാനിക്കല്‍ എസ്എബിഎസ് അധ്യക്ഷത വഹി ച്ചു. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബി എസ്, പിടിഎ പ്രസിഡന്‍റ് ആന്‍റണി മാർട്ടിൻ, ലല്ലു അല്‍ഫോന്‍സ്, സിസ്റ്റർ റ്റിന്‍സി കല യത്തിനാംകുഴിയില്‍, മേഴ്‌സി ജോണ്‍, വിനോദ്ജി തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂളി ന്‍റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നിരധനരായവർക്ക് വീടുകളും നിർമിച്ച് നൽ കി.