കാഞ്ഞിരപ്പള്ളി ആനക്കല്ലിന് സമീപം മഞ്ഞപ്പള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആനക്കല്ലിൽ താമസിക്കുന്നഏലപ്പാറ സ്വദേശി വിരുത്തിയി ൽ റെജി (45)യാണ് മരിച്ചത്.ടാറിംഗ് ആവശ്യത്തിനായി റോഡുവക്കിൽ കൂട്ടിയിട്ടിരുന്ന മെറ്റൽ വെട്ടിച്ചതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.നിയന്ത്രണം വിട്ട ബൈക്ക് ബസിന്റെ മുൻവശത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്.ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മകളുടെ പഠനാവശ്യവുമായി ബന്ധപ്പെട്ടാണ് ഏലപ്പാറ സ്വദേശിയായി റെജി ആനക്കല്ലിൽ താമസത്തിനായെത്തിയത്.