ദേശീയപാത 183ല്‍ പാറത്തോട് ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് അപകടം ഉണ്ടായത്.കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയത്തെ യ്ക്ക് വരുകയാ യിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളിലും പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് കയറുകയായിരു ന്നു. അപകടത്തി ൽ ബൈക്ക് യാത്രക്കാരനായ കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ ദേവസ്യ പോളിന് ഗുരുതര പരിക്കേറ്റു.ഇയാളെ കോട്ടയം മെഡിക്കൽ കോ ളേജിൽ പ്രവേശിപ്പിച്ചു.


+ There are no comments
Add yours