കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവ മായി. ചില കുട്ടികൾ പോലീസ് യൂണിഫോമിൽ സജ്ജരായി എത്തിയപ്പോൾ, ഇത് സംഘത്തിന് ആകെ ആകർഷണമായി. കാഞ്ഞിരപ്പള്ളി പോലീസ് സബ്ബ് ഇൻ സ്പെക്ടറായ കെ.ഐ നജീബ് കുട്ടികൾക്കായി പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു. പോലീസ് ഉപയോ ഗിക്കുന്ന ആയുധങ്ങളും മറ്റു ഉപകരണങ്ങളും കുട്ടികളെ കാണിക്കുകയും അവയുടെ പ്രാധാന്യം കുട്ടികളുമായി പങ്കുവെയ്ക്കുകയും ചെയ്തു.

തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കുട്ടികളിൽ കൗതുകം ഉണർത്തി. കുട്ടികളും തങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ ആവേശത്തോടെ ചോദിക്കുകയും പോലി സ് ഉദ്യോഗസ്ഥർ വളരെ സഹിഷ്ണതയോടെ മറുപടി നൽകുകയും ചെയ്തു. “പോലീസ് നമ്മുടെ സുഹൃത്തുക്കൾ” എന്ന വിശ്വാസത്തോടെ പുതിയ ഒരനുഭവത്തിൻ്റെ ഓർമ്മകൾ ഹൃദയത്തിൽ നിറച്ചുകൊണ്ട് സന്തോഷത്തോടെയാണ് കുട്ടികൾ സ്റ്റേഷനിൽ നിന്ന് മടങ്ങിയത്.

+ There are no comments
Add yours