കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും പഞ്ചാ യത്തും കുടുംബശ്രീയും സംയുക്തമായി മനുഷ്യാവകാശദിനം ആചരിച്ചു. കാഞ്ഞി രപ്പള്ളി പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന യോഗം കാഞ്ഞിരപ്പള്ളി ജുഡീ ഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രശ്മി ബി. ചിറ്റൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസി ഡന്‍റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നസീബ് എ. അബ്ദുൾ റസാക്ക്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ്, വി.എൻ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ മനുഷ്യാവകാശ പ്രവർത്തകരെ ആദരിച്ചു…

കേരളാ ഉപഭോക്തൃ സംഘടനാ പ്രസിഡന്റായും, മനുഷ്യാവകാശ സംഘടനാ പ്രവർ ത്തകനായും നിരവധി നിയമ പോരാട്ടങ്ങളിലൂടെയും, പോരാട്ടം നടത്തിയ തോമസു കുട്ടി കുളവട്ടത്തെ ചടങ്ങിൽ ആദരിച്ചു. മദ്യ വിരുദ്ധ സമിതി സെക്രട്ടറിയായി ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ സംസ്ഥാനതലത്തിൽ  സജീവ പ്രവർത്തകനാണ്.