ഏ.കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയ ദിനാഘോഷവും അനുമോദനവും

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ഏ.കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയദിനാഘോഷവും അനുമോദനവും സ്‌കൂൾ അങ്കണത്തിൽ നടന്നു. 2025-26 അദ്ധ്യയന വർഷത്തിൽ SSLC, XII പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A + കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്‌കൂൾ മാനേജർ ഫാ. പീറ്റർ മുല്ലൂപ്പറമ്പിൽ അദ്ധ്യക്ഷതവഹിച്ചു. അനുമോദന യോഗത്തിൽ കാ ഞ്ഞിരപ്പള്ളി എം. എൽ.എ പ്രഫ റോണി കെ.ബേബി ഭദ്രദീപം കൊളുത്തി മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്തു.

ഈ അദ്ധ്യയനവർഷം നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്കൂൾ ചെയർമാൻ മാസ്റ്റർ ബെന്നറ്റ് ബിനോയിക്ക്  സ്‌കൂൾ പ്രിൻസിപ്പലും മറ്റു സാരഥികൾക്ക് ചെയർ മാൻ ബെനറ്റ് ബിനോയിയും പ്രതിജഞാ വാചകം ചൊല്ലിക്കെടുത്തു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച സ്കൂൾ‌ മുൻ അദ്ധ്യാപകൻകൂടിയായ  കെ. സി. ജോണിനെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല ഉപഹാരം നൽകി ആദരിച്ചു. ഈ വർഷം പ്രീഫെക്ട്സ് ആയി തിരഞ്ഞെടുത്തവർക്ക് ബാഡ്ജുകളും ബുൾ

ബുൾ പരീക്ഷാ വിജയികൾക്ക് ഉപഹാരങ്ങളും  കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് കുന്നപ്പള്ളി  സമ്മാനിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി ജിബു, കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മെമ്പർ ജോഷി മുണ്ടപ്പള്ളി സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു, വൈ സ് പ്രിൻസിപ്പൽ ഇമ്മാനുവൽ എസ്. ജെ, സ്കൂൾ ചെയർമാൻ മാസ്റ്റർ ബെന്നറ്റ് ബിനോയി, ഐവിൻ എബ്രാഹം, മിഷേൽ എലിസബത്ത് ജോസ് എന്നിവർ സംസാരിച്ചു

 

Share :

You May Also Like

More From Author

+ There are no comments

Add yours