എലിക്കുളം: പി.പി. റോഡിൽ കുരുവിക്കൂടിനുസമീപം കാർ വീടിന്റെ മുൻപിലേക്ക് ഇടിച്ചുകയറി ഗൃഹനാഥന് പരിക്കേറ്റു. തേക്കിലക്കാട്ടിൽ ശശിധരനാണ് പരി ക്കേറ്റത്. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ റോഡരികിലെ വീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു ശശിധരൻ. കാർ ഇദ്ദേഹം ഇരുന്ന ഭാഗത്തേക്ക് ഇടിച്ചതിന് ശേഷം സമീപത്തെ പറമ്പിലേക്ക് കയറിയാണ് നിന്നത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല.


+ There are no comments
Add yours