നിയന്ത്രണം വിട്ടെത്തിയ കാർ പാർക്ക് ചെയ്തിരുന്ന കാറും, ഗോഡൗണിന്റെ 2 ഷട്ടറും ഇടിച്ചു തകർത്തു

Estimated read time 0 min read
Share :

നിയന്ത്രണം വിട്ടെത്തിയ കാർ വഴിയരികിലെ റബർ ഗോഡൗണിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറും, ഗോഡൗണിന്റെ 2 ഷട്ടറും ഇടിച്ചു തകർത്തു. അവധി ദിവ സമായതിനാൽ ഗോഡൗണിലും പരിസരത്തും ആളുകൾ ഇല്ലായിരുന്നു. കാഞ്ഞിരപ്പള്ളി –മണിമല റോഡിൽ കത്തലാങ്കൽപ്പടി തടിമില്ലിനു സമീപം രാവിലെ പതിനൊന്നരയോടെയാണ് അപകടം.

കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നെത്തിയ കാറാണ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ച ശേഷം ഗോഡൗണിന്റെ ഷട്ടറിലുമിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിർത്തി യിട്ടിരുന്ന കാർ മൂന്നോട്ടു പോയി ഗോഡൗണിന്റെ ഒരു ഷട്ടറിലേക്കു ഇടിച്ചു കയറി. നിയന്ത്രണം വിട്ടെത്തിയ കാറും നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച ശേഷം അ ടുത്ത ഷട്ടറിലും ഇടിക്കുകയായിരുന്നു. ഗോഡൗണിനു മുകളിൽ വാടകയ്ക്കു താമസിക്കുന്നയാളിന്റെ കാറാണ് നിർത്തിയിട്ടിരുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours