ടാങ്കർ ലോറി അഭിഭാഷകരുടെ ഓഫീസിലേക്ക് ഇടിച്ച് കയറി അപകടം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി കോടതി പടിയിൽ ടാങ്കർ ലോറി അഭിഭാഷകരുടെ ഓഫീസിലേക്ക് ഇടിച്ച് കയറി അപകടം. ഒഴിവായത് വൻദുരന്തം. വൈകുന്നേരം ആരെയോടെ യാണ് സംഭവം നടന്നത്. പൊൻകുന്നത്ത് നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി യുടെ പെട്രോൾ ടാങ്കറാണ് അപകടത്തിൽപെട്ടത്. എ തിർവശത്തു നിന്നും ഓവർടേക്ക് ചെയ്തു വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡ് സൈഡിലെ കുഴിയിൽ ചാടി ടാങ്കറിൻ്റെ നിയന്ത്രണം വിടുകയാ യിരുന്നു.

ടാങ്കറിടിച്ച് കോടതിക്ക് എതിർവശത്തേ അഭിഭാഷക ഓഫീസുകൾക്ക് നാശനഷ്ടമുണ്ടായി. സമീപത്തെ വൈദ്യുതി പോസ്റ്റിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ സമ യം ഇവിടെ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാക്കുകയായിരുന്നു. പകൽ സമയങ്ങളിൽ ഇവിടെ നിരവധിയാളുകൾ സഞ്ചരിക്കുന്ന വഴിയും ബസ് കാത്തു നിൽക്കുന്നതുമാണ്. അപകടം സമയം ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

Share :

You May Also Like

More From Author

+ There are no comments

Add yours