യു.ഡി.എഫ് സമരം അപഹാസ്യം; യൂത്ത് ഫ്രണ്ട് (എം)

Estimated read time 0 min read
ചിറക്കടവ്: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കെതിരെ യുഡിഫ് നടത്തുന്ന സമരം അപഹാസ്യവും രാഷ്ട്രീയ പ്രേരിതവും ആണെന്ന് യൂത്ത് ഫ്രണ്ട് (എം ) ആ രോപിച്ചു. മഴയത്ത് ചോർന്നൊലിച്ച് ഇടിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിൽ നിന്നും പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗം നിർമ്മിച്ച പുതിയ കെട്ടിടത്തി ലേക്ക് കാന്റീൻ മാറ്റി സ്ഥാപിക്കാൻ ആശുപത്രി വികസന സമിതിയിൽ ഐക്യകണ്ഠേനയാണ് തീരുമാനം എടുത്തത്.  നിയമസഭയിൽ പ്രാധിനിത്യം ഉള്ള എല്ലാ രാ ഷ്ട്രീയപാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ആശുപത്രി വികസന സമിതി.
യുഡിഫിൽ നിന്നും കോൺഗ്രസിന്റെ മുൻ ബ്ലോക്ക് പ്രസിഡണ്ടും,മുൻ മണ്ഡലം പ്രസിഡണ്ടും, ജോസഫ് ഗ്രൂപ്പിന്റെയും, ജേക്കബ് ഗ്രൂപ്പിന്റെയും നിയോജക മണ്ഡ ലം പ്രസിഡണ്ടുമാരും, ആർഎസ്പിയുടെ ജില്ലാ നേതാവും, മുസ്ലിംലീഗിന്റെ മണ്ഡലം ഭാരവാഹിയും ഉൾപ്പെട്ട ആശുപത്രി വികസന സമിതിയാണ് കാന്റീൻ മാറ്റി സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. ഇവർ കൂടി ഉൾപ്പെട്ട ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയെ പേക്കോല കമ്മിറ്റി എന്ന് വിശേഷിപ്പിച്ച യുഡിഎഫ് മണ്ഡലം നേ തൃത്വം ആശുപത്രിക്ക് മുമ്പിൽ ധർണയുമായി വരുന്നതിനു മുമ്പ് തങ്ങളുടെ പ്രതിനിധികളെ മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്ന്  തിരിച്ചു വിളിക്കാനുള്ള മാന്യത കാ ണിക്കണമെന്ന് യൂത്ത് ഫ്രണ്ട്‌ (എം )ആവശ്യപ്പെട്ടു.
കഴിഞ്ഞ ആറു മാസത്തോളമായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർക്കും ഏ റെ പ്രയോജനകരമായിരുന്ന കാന്റീന് എതിരെ ഇപ്പോൾ സമരവുമായി കടന്നുവരുന്നത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ താറുമാറാക്കി സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കുന്നതിനു വേണ്ടിയാണ്.
ആശുപത്രിയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത വികസന പ്രവർത്തനങ്ങളാണ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഈ ആശുപത്രിയിൽ നടന്നു കൊണ്ടി രിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഫണ്ടും,എംഎൽഎയുടെ ആസ്തി വികസന ഫണ്ടും ഉൾപ്പെടെ ഉപയോഗിച്ചാണ് ബഹുനില ആശുപത്രി മന്ദിരവും, കാത്ത് ലാ ബ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും, ആധുനിക ഓപ്പറേഷൻ തിയേറ്ററുകളും, മെറ്റേണിറ്റി വാർഡുകളും ഈ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി ഏതാണ്ട് മൂന്ന് കോടിയോളം രൂപയാണ് കാത്ത് ലാബ് ജീവനക്കാരുടെയും,മറ്റ് ജീവനക്കാരുടെയും ശമ്പളം ഉൾപ്പെടെ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനായി ചെലവഴിച്ചിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് രോഗികളാണ് ചികിത്സ തേടി ഈ ആശുപത്രിയിൽ എത്തുന്നത്. വമ്പൻ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളും ചികിത്സയും ഈ ആശുപത്രിയിൽ ലഭ്യമാണ്.
നല്ല നിലയിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് യുഡിഎഫ് സമരം. കഴിഞ്ഞ 15 വർഷമായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒരു ടോയ്ലറ്റ് നിർമിക്കാനുള്ള ഫണ്ട് പോലും ഇതുവരെ നൽകിയിട്ടില്ല എ      ന്നുള്ള യാഥാർത്ഥ്യം യുഡിഎഫ് നേതൃത്വം മനസ്സിലാക്കണം എന്നും യൂത്ത് ഫ്രണ്ട്(എം )ചിറക്കടവ് മണ്ഡലം പ്രസിഡന്റ്‌ റിച്ചു സുരേഷ് ആരോപിച്ചു.

You May Also Like

More From Author

+ There are no comments

Add yours