മുണ്ടക്കയം പുഞ്ചവയലിൽ കടന്നൽ കുത്തേറ്റ് അമ്മയും മകളും മരിച്ചു

Estimated read time 0 min read
Share :

മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്താണ് കടന്നൽ കുത്തേറ്റ് അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചത്. രാവിലെ പാക്കാനം കാവനാൽ വീട്ടിൽ 110 വയസ്സ് പ്രായമുള്ള കുഞ്ഞി പെണ്ണ് മരിച്ചിരുന്നു. ഗുരുതാരാവസ്ഥയിൽ ചികിത്സയിലായിരുന്ന മകൾ തങ്കമ്മയും ഉച്ചയോടെ മരിക്കുകയായിരുന്നു. മുണ്ടക്കയം പാക്കാനം കാവനാൽ നാരായണൻ്റെ മകൾ തങ്കമ്മ (66) ആണ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. നാലു പേർക്കാണ് കടന്നലിന്റെ കുത്തേറ്റത്.

വനാതിർത്തിയിൽ താമസിക്കുന്ന ഇവരുടെ വീടിനോടു ചേർന്നുള്ള കുരുമുളക് വള്ളിയിൽ ഉണ്ടായിരുന്ന കൂട്ടിൽ നിന്നാണ് കടന്നലിന്റെ അക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.തങ്കമ്മയുടെ സഹോദരനും, അയൽവാസിയും അടക്കം മറ്റു രണ്ടു പേർ ചികിത്സയിലാ ണ്.

Share :

You May Also Like

More From Author

+ There are no comments

Add yours